KollamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടിയി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

മൈ​ലം ഇ​ഞ്ച​ക്കാ​ട് ഒ​റ്റ​പ്പാ​വി​ള വീ​ട്ടി​ൽ വി​ൽ​സ​ൻ ഡാ​നി​യേ​ൽ(31) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​രി​ൽ സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടിയി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു. മൈ​ലം ഇ​ഞ്ച​ക്കാ​ട് ഒ​റ്റ​പ്പാ​വി​ള വീ​ട്ടി​ൽ വി​ൽ​സ​ൻ ഡാ​നി​യേ​ൽ(31) ആ​ണ് മ​രി​ച്ച​ത്.

Read Also : കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി

ഇ​ന്ന​ലെ വൈ​കുന്നേരം അഞ്ചോടെ പാ​ങ്ങോ​ട് പാ​ല​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​രയ്​ക്കു വ​രി​ക​യാ​യി​രു​ന്ന ശ്രീ​ഭ​ദ്ര എ​ന്ന സ്വ​കാ​ര്യ ബ​സ് എ​തി​ർ​ദി​ശ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ വി​ൽ​സ​ൻ ഡാ​നി​യേ​ലി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങി. നാ​ട്ടു​കാ​ർ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button