Latest NewsKeralaNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷൻ, ബാങ്ക് സീനിയർ അക്കൗണ്ടന്റ് ജിൽസ് എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി.

Read Also: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു

അരവിന്ദാക്ഷന്റേയും ജിൽസിന്റേയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണങ്ങളിലെ വിവരങ്ങളും ഇഡി കോടതിയിൽ അറിയിച്ചു.

ഈ തെളിവുകൾ കൂടി പരിശോധിച്ചായിരിക്കും ജാമ്യാക്ഷേയിൽ കോടതി വിധി പറയുക. വെള്ളിയാഴ്ച്ച ജാമ്യാപേക്ഷയിൽ എറണാകുളം പിഎംഎൽഎ കോടതി വിധി പറയും. പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.

Read Also: വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ: ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button