Latest NewsKeralaNews

ഭാര്യയെ കഴുത്തറുത്ത് കൊന്നു ഭർത്താവ്: പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങൽ

കണ്ണൂർ: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. കണ്ണൂരിലാണ് സംഭവം. പെരിങ്ങോം കങ്കോലിയിലാണ് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നത്. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കൊലപാതകം.

Read Also: വിനായകന്‍ മദ്യപിച്ചാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കും, മുമ്പും പ്രശ്‌നമുണ്ടാക്കി: ഡി.സി.പി

പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: അകാല വാര്‍ദ്ധക്യം തടയാൻ പ്രഭാത ഭക്ഷണത്തോടൊപ്പം ഈ ഭക്ഷണങ്ങൾ കൂടി കഴിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button