
ചവറ: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പന്മന കൊല്ലക സുനില്‍ ഭവനത്തില്‍(ചിങ്ങോട്ട് തറയില്‍) സുനില്‍ കുമാറിന്റേയും സന്ധ്യയുടെയും മകന് അഭിനവ്(14) ആണ് മരിച്ചത്.
Read Also : ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ
ഇന്നലെ വൈകുന്നേരം 4.30- ഓടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചതിന് ശേഷം പനയന്നാര്‍ കാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാര്‍ രക്ഷിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന്, ചവറ അഗ്നിരക്ഷാ നിലയത്തിലെ യൂണിറ്റെത്തി വെള്ളത്തില്‍ നിന്നും അഭിനവിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പനയന്നാര്‍കാവ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്. സഹോദരി അഭിരാമി.
Post Your Comments