Latest NewsKeralaNews

ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു. ആ രാജ്യത്തിനായി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം അട്ടിമറിക്കുകയാണ് സംഘപരിവാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്’; വിനായകന് ജാമ്യം നൽകിയതിനെതിരെ ഉമ തോമസ്

ആർഎസ്എസ് ഗുജറാത്തിൽ നടപ്പാക്കിയ തന്ത്രമാണ് മണിപ്പുരിൽ കണ്ടത്. കലാപങ്ങളിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങളെ വിഭജിക്കാൻ ആർഎസ്എസിനും ബിജെപിക്കും കഴിയുന്നതിന്റെ തെളിവാണത്. മണിപ്പുർ ജനതയെ ആജന്മശത്രുക്കളാക്കിയതിൽ ഒന്നാം പ്രതി ആർഎസ്എസും രണ്ടും മൂന്നും പ്രതികൾ കേന്ദ്ര-മണിപ്പുർ സർക്കാരുകളുമാണ്. രണ്ട് വർഷംകൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും. അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാനുള്ള പ്രവർത്തനത്തിലാണ് സർക്കാർ. ലൈഫിൽ ഇതുവരെ നാലുലക്ഷം പേർക്ക് വീട് നൽകി. സംസ്ഥാനത്തിന് ലഭിക്കേണ്ട 56000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇടത് എം പിമാർ ഒഴികെ ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്തീൻ ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഇസ്രയേൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്നു. യുദ്ധനിയമം ലംഘിച്ചാണ് അഭയാർഥി ക്യാമ്പുകളേയും ആശുപത്രികളേയും ആക്രമിക്കുന്നത്. ഇതിന് പിന്തുണ നൽകുന്ന ഇന്ത്യയുടേത് അപകടകരമായ വിദേശനയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മഴ മുന്നറിയിപ്പിൽ മാറ്റം; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും – ജാഗ്രത

shortlink

Related Articles

Post Your Comments

Related Articles


Back to top button