
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പിടിയിൽ. മോഷണ കേസിൽ റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്. പൂനൂരിൽ നിന്നാണ് അനസിനെ പിടികൂടിയത്.
പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴി ഇയാൾ ജയിൽ ചാടുകയായിരുന്നു. മോഷണ കേസിൽ ബാലുശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ജനറേറ്റന്റെ കോപ്പർ കമ്പികൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
Post Your Comments