ThiruvananthapuramNattuvarthaLatest NewsKeralaNews

ഫ​ര്‍​ണി​ച്ച​ര്‍ ഷോ​റൂ​മി​ല്‍ തീ​യി​ട്ടു: പ്രതി അറസ്റ്റിൽ

ത​ടി​വീ​ഴു​ന്ന ക​രി​ക്ക​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ദി​നേ​ശ്(26) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: ഫ​ര്‍​ണി​ച്ച​ര്‍ ഷോ​റൂ​മി​ല്‍ തീ​യി​ട്ട കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടിയിൽ. ത​ടി​വീ​ഴു​ന്ന ക​രി​ക്ക​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ദി​നേ​ശ്(26) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഷോ​റൂ​മി​ന് സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ല്‍ നി​ന്നും പെ​ട്രോ​ള്‍ ഊ​റ്റി​യാ​ണ് ക​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്. പി​ടി​യി​ലാ​യ പ്ര​തി ഷോ​റൂ​മി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​യ​ന്‍റി​ഫി​ക് എ​ക്‌​സ്പ്പ​ര്‍​ട്ട് ലീ​ന വി.​നാ​യ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ക​ത്തി ന​ശി​ച്ച ത​ടി​ ശേ​ഖ​ര​ത്തി​ൽ നി​ന്നും പെ​ട്രോ​ളി​ന്‍റെ സാ​ന്നി​ധ്യ​വും അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read Also : ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ധ​ന​പാ​ല​ന്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി​വി​ല്‍ പൊ​ലീ​സു​കാ​രാ​യ സ​ന​ല്‍ എ​സ്.​കു​മാ​ര്‍, അ​ജി, സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button