KeralaLatest NewsNews

2008-ൽ മോഷണ ശ്രമം: ജാമ്യത്തിലിറങ്ങി മുങ്ങി, 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ 

കോട്ടയം: രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് 15 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് ആണ് രാമപുരം പൊലീസിന്റെ പിടിയിലായത്. 2008ൽ വെളിയന്നൂർ ഭാഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചതിന് രാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയില്‍ ഹാജരാവാതെ ഒളിവിൽ പോയി. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ നാമക്കൽ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button