
കണ്ണൂർ: കണ്ണൂരിൽ കർണാടക ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പിയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ സി, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി, ബഷീർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി ടി റോഷിത്, ഷജേഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
Read Also: വെള്ള കാർ, ലൈംഗിക തൊഴിലാളിയുടെ ആധാർ, ഫോൺ നമ്പർ; സ്വിസ് യുവതിയെ കൊന്ന കാമുകനെ കുടുക്കിയതിങ്ങനെ
Post Your Comments