
കൊച്ചി: മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി സജാലാൽ ആണ് അറസ്റ്റിലായത്. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും ആലുവ റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.
മെഡിക്കൽ പരിശോധനക്കുശേഷം ബാക്കി തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്ലൈവുഡ് ഫാക്ടറിയുടെ പിൻഭാഗത്തായി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിന് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Post Your Comments