കോഴിക്കോട്: പനി ബാധിച്ച് 11 വയസ്സുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കടുത്ത പനിയാണ് കുട്ടിയ്ക്ക് അനുഭവപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയ്ക്ക് പനി പിടിച്ചത്. നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
Read Also: വാൾനട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദിൽഷ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
കാരശ്ശേരിയിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലായിരുന്നു പനി തുടങ്ങിയ സമയത്ത് കുട്ടിയെ ചികിത്സിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി
Post Your Comments