ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണമെന്നും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ അയക്കണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനാണ് ഇസ്രൊയ്ക്ക് നിര്‍ദ്ദേശം. ഗഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
അടുത്തിടെ നടന്ന ചന്ദ്രയാന്‍ -3, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി, 2035 ഓടെ ‘ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍’ (ഇന്ത്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040 ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കുക എന്നിവയുള്‍പ്പെടെ പുതിയതും അഭിലഷണീയവുമായ ലക്ഷ്യങ്ങള്‍ ഇന്ത്യ ഇപ്പോള്‍ ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments