Latest NewsNewsTechnology

ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാർലിങ്ക്: ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാകും

അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായ ടി-മൊബൈലിന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്

ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി സ്പെയ്സ് എക്സ് അതിനൂതന ഇനോഡ്ബി മോഡം സാറ്റലൈറ്റുകളിൽ സ്ഥാപിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്റ്റാർലിങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മോഡം സ്ഥാപിക്കുന്നതോടെ, 2024-ൽ ടെക്സ്റ്റ് അയക്കാനുള്ള സംവിധാനവും വികസിപ്പിക്കുന്നതാണ്.

2025-ലാണ് വോയിസ് കോളുകൾ, ഡാറ്റ ഒഎൽടി എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തുക. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായ ടി-മൊബൈലിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നിവയിൽ മാറ്റങ്ങൾ വരുത്താതെ സ്മാർട്ട്ഫോണിൽ സേവനങ്ങൾ എത്തിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. എന്നാൽ, ഈ പദ്ധതി നടപ്പാക്കുന്നതിനായി അമേരിക്കയുടെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അനുമതി സ്റ്റാർലിങ്കിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇവ നടപ്പാക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണ് സ്റ്റാർലിങ്ക്. അതേസമയം, സ്റ്റാർലിങ്കിന്റെ സെല്ലുലാർ-സാറ്റലൈറ്റ് സേവനമെന്ന ആശയത്തിനെതിരെ നിരവധി കമ്പനികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read: പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു: ഏറ്റവും കൂടുതൽ പെരുമ്പാവൂരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button