കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ അറസ്റ്റിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാ (62)ണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു പെണ്‍കുട്ടിയുടെ മാതാവ്. ഇവർക്ക് സഹായത്തിനായി എത്തിയ പ്രതി പെൺകുട്ടിയെ ആശുപത്രിയിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി ജീവനക്കാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
എന്നാല്‍, പൊലീസ് എത്തിയെങ്കിലും പെൺകുട്ടിയും മാതാവും പരാതി നൽകാൻ തയ്യാറായില്ല. മാതാവ് ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്.
ഈ വിവരം പൊലീസ് ശിശുക്ഷേമസമിതിയെ അറിയിക്കുകയും കേസിൽ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ വെള്ളിമാടുകുന്ന് ഗേൾസ്ഹോമിലേക്ക് മാറ്റാൻ ശിശുക്ഷേമസമിതി ഉത്തരവിട്ടു.
പിന്നീട് ചേവായൂർ ഇൻസ്പെക്ടർ കെകെ ആഖേഷിന്റെ നിർദേശത്തെത്തുടർന്ന് നഴ്സിന്റെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അഡീഷണൽ എസ്ഐ ഷാജിക്കാണ് അന്വേഷണച്ചുമതല.
Post Your Comments