പുരസ്‌കാര നേട്ടവുമായി വോൾവോ. 2019 പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം വോള്‍വോ എക്‌സ് സി 40 സ്വന്തമാക്കി. ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ (ICOTY) ചടങ്ങിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഇതിനു മുൻപായി ഓട്ടോകാര്‍ അവാര്‍ഡുകളില്‍, കോംപാക്ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും എക്‌സ് സി 40 കരസ്ഥമാക്കിയിരുന്നു.
വിലകൂടിയ ആഢംബര കാറുകളില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങള്‍ നൽകിയതിനാൽ എക്‌സ് സി 40യ്ക്ക് മാസങ്ങള്‍ക്കുള്ളില്‍ ജന ശ്രദ്ധ നേടുവാൻ സാധിച്ചു. ഇന്ത്യയില്‍ വോള്‍വോ കാറുകളുടെ വിപണിയില്‍ ജനുവരി ഒക്ടോബര്‍ മാസങ്ങളില്‍ 40 ശതമാനം വര്‍ധയുണ്ടാക്കാനും എക്‌സ് സി 40 നിർണായക പങ്കു വഹിച്ചു.
അഭിമാനകരമായ രണ്ട് അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടത്തിലൂടെ 2019ൽ വോള്‍വോ കാറുകളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ക്കും ഡീലേഴ്‌സിനും വോള്‍വോ ടീമിനും നന്ദി അറിയിക്കുന്നതായും വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.
Post Your Comments