വോള്‍വോ S90 മൊമന്റം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ മീറ്ററുകള്‍, ഓട്ടോ പാര്‍ക്കിംഗ് സംവിധാനം, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റാന്‍ഡേര്‍ഡ് പിന്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ഒരുങ്ങുന്നുണ്ട്. 51.90 ലക്ഷം രൂപയാണ് മോഡലിന് വില.
ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പൈലറ്റ് അസിസ്റ്റുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് സുരക്ഷ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ വോള്‍വോയുടെ ഏറ്റവും ഉയര്‍ന്ന സെഡാനാണിത്.
നിലവിലുള്ള 2.0 ലിറ്റര്‍ ഉ4 ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വോള്‍വോ ട90 മൊമന്റത്തിലും. എഞ്ചിന്‍ 190 യവു കരുത്തും 400 ചാ ീേൃൂൗല ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. വട്ടത്തിലുള്ള പുകക്കുഴലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് ട90 മൊമന്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments