Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MalappuramKeralaNattuvarthaLatest NewsNews

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു

ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ, ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്

ചങ്ങരംകുളം: ഉദ്നു പറമ്പിൽ രണ്ട് വീടുകളിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ, ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്.

Read Also : ദൃശ്യം മോഡൽ കൊലപാതകം; 22 കാരിയെ കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ട ഭർത്താവും പിതാവും

രാത്രി ഒരു മണിയോടെയാണ് സംഭവം. തീ ആളിപടരുന്നത് കണ്ട് അയൽവാസികൾ ബഹളം വെക്കുകയായിരുന്നു. ഷക്കീറിന്റെ ഇന്നോവയും നസറുവിന്റെ താർ വാഹനവുമാണ് കത്തിയത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ഇതിന് പിന്നിൽ വ്യക്തി വൈരാഗ്യമുള്ള ലഹരി സംഘങ്ങളെന്നും, പല തവണ ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നെന്നും ഷക്കീർ പറഞ്ഞു.

Read Also : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണം: കെ സുധാകരൻ

സംഭവത്തിൽ സംശയമുള്ള പൂക്കരത്തറ സ്വദേശിയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button