തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെകട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി പൊളിക്കാനാണു യുഡിഎഫും ബിജെപിയും ശ്രമിച്ചത്. അതിനെ ശക്തമായി എതിർത്തുകൊണ്ടാണു പദ്ധതി നടപ്പിലാക്കിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നും അതനുസരിച്ചു പദ്ധതി നടക്കട്ടേ എന്നാണു തങ്ങൾ പറഞ്ഞതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിരപരാധികളായ പലസ്തീന്‍ കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
‘സർക്കാരിന്റെ തുറമുഖം വരുന്നതിനു പാരയായി, അദാനിയെ ഏൽപ്പിച്ചുകൊടുക്കുന്നതിനായി മന്ത്രിസഭ പോലും ചേരാതെ നിലപാട് സ്വീകരിച്ച അന്നത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. അതിനെതിരെ ശക്തമായി ഞങ്ങൾ നിലപാട് സ്വീകരിച്ചു. വിഷയത്തിൽ കേസ് തുടരുകയാണ്. വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. അതനുസരിച്ചു പദ്ധതി നടക്കട്ടേ എന്നാണു ഞങ്ങൾ പറഞ്ഞത്. അതു നടത്താനാണു ഞങ്ങൾ ശ്രമിച്ചത്. അതു പൊളിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. അതിനെ ശക്തമായി എതിർത്തുകൊണ്ടാണു വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയത്’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
Post Your Comments