NattuvarthaLatest NewsNewsIndia

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

ചെന്നൈ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

Read Also : സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു: അത്യന്തം അപകടകരമെന്ന് കെ. സുരേന്ദ്രന്‍

തമിഴ്നാട് തിരുവണ്ണാമലയിൽ ആണ് സംഭവം നടന്നത്. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ സതീഷ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

Read Also : ‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ലോറി ഡ്രൈവർക്കായി തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button