![](/wp-content/uploads/2022/03/drown.jpg)
പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി-നാട്ടിക തൂക്കുപാലത്തിനു സമീപം വഞ്ചിയിൽ നിന്ന് കനോലിക്കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടിക ചെമ്മാപ്പിള്ളി കോളനി സ്വദേശി കടവത്ത് വീട്ടിൽ കൃഷ്ണദാസിന്റെ മകൻ കൃതീഷിന്റെ(32) മൃതദേഹമാണ് കണ്ടെത്തിയത്.
Read Also : ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 1,300-ലധികം കെട്ടിടങ്ങൾ തകർന്നു, 120 ഓളം പേർ തടങ്കലിൽ: യു.എൻ
ഇന്നലെ രാവിലെ 6.30-ഓടെ തൂക്കുപാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടിക ചെമ്മാപ്പിള്ളി കടവിൽ നിന്ന് സുഹൃത്തിനാപ്പം വഞ്ചിയിൽ യാത്ര ചെയ്യുന്നതിനിടെ കൃതീഷ് പുഴയിൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസും നാട്ടിക ഫയർഫോഴ്സും ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കൃതീഷിനെ കണ്ടെത്താനായില്ല. തുടർന്ന്, രാത്രിയായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Post Your Comments