തിരുവനന്തപുരം: ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരാള്‍ക്ക് 4.22 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരാള്‍ക്ക് 82440 രൂപയായിരുന്നു വാഗ്ദാനം. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ സജി ചെറിയാന്‍, വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുമെന്നും അറിയിച്ചു. അതിനിടെ, ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വിഴിഞ്ഞം എം ഡി അദീല അബ്ദുള്ള നേരിട്ട് ബിഷപ്പ് ഹൗസിലെത്തി ക്ഷണിച്ചു.
Read Also: 11 വയസുകാരനെ ചൂരല്‍ കൊണ്ട് ശരീരമാസകലം മര്‍ദിച്ചു: രണ്ടാനച്ഛന് അറസ്റ്റില്‍
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ വന്‍ സംഭവമാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലത്തീന്‍ അതിരൂപത കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലാണ് അമര്‍ഷം. മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നതും തീരശോഷണ പഠനം തീരാത്തതുമെല്ലാം ഉന്നയിച്ചാണ് വിമര്‍ശനം.
Post Your Comments