തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലില്‍ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) ഉണ്ടായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ തീരക്കടലിനോട് ചേർന്ന് കാണപ്പെട്ട ജലസ്തംഭം അരമണിക്കൂറോളം നീണ്ടുനിന്നു.
ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോയത് കുറവായിരുന്നു.
ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളില്‍ ഒന്നടങ്കം ആശങ്ക പരത്തിയിരിക്കുകയാണ്. മുൻപ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ ആഞ്ഞു വീശിയത്.
Post Your Comments