KeralaLatest NewsNews

അദാനിക്ക് നന്ദി, വിഴിഞ്ഞം തുറമുഖം വഴി ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏടാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Read Also: സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച യുവതി അറസ്റ്റില്‍

‘അങ്ങനെ കേരളത്തിന് അതും നേടാനായി. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ലോകഭൂപടത്തില്‍ ഇടം നേടി. മന്‍മോഹന്‍ സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചത് ചരിത്രത്തിന്റെ ഭാഗം. പല വാണിജ്യ ലോബികളും പദ്ധതിക്കെതിരെ രംഗത്ത് വന്നു. നാടിന്റെ കൂട്ടായ്മ ഇച്ഛാശക്തിയെ ഒരു തടസവും ബാധിച്ചില്ല. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു’,മുഖ്യമന്ത്രി പറഞ്ഞു.

‘അദാനിക്ക് നന്ദി. സ്വപ്ന നിമിഷമാണ് ഇത്. സമീപ രാജ്യങ്ങള്‍ക്ക് അഭിമാന നിമിഷം കൂടിയാണ്. ലോകത്ത് ഇത്തരം തുറമുഖങ്ങള്‍ കൈവിരലില്‍ എണ്ണാവുന്നത് മാത്രം. 2028ല്‍ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറും. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button