കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന മധ്യവയസ്കൻ പൊലീസ് പിടിയിൽ. എളമക്കര കൊട്ടാരത്തില്‍ മുഹമ്മദ് റിയാസിനെ(51)യാണ് അറസ്റ്റ് ചെയ്തത്. എളമക്കര പൊലീസ് ആണ് പിടികൂടിയത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശ പ്രകാരം, എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ എളമക്കര എസ്എച്ച്ഒ എസ്.ആര്. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വട്ടക്കുന്നം ഭാഗത്തു നിന്ന് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എളമക്കര, കാലടി പൊലീസ് സ്റ്റേഷനുകളിലും ആലുവ, തലശേരി, മഞ്ചേരി, എറണാകുളം കോടതികളിലുമായി നിരവധി കേസുകളുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments