PathanamthittaKeralaNattuvarthaLatest NewsNews

മൂന്നു വയസുകാരിയെ പീഡിപ്പിച്ചു: യുവാവിന് 100 വർഷം ക​ഠി​ന​തടവും പിഴയും

പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ പു​ന്ന​ല വി​ല്ലേ​ജി​ൽ ക​ട​യ്ക്കാ​മ​ൺ വി​നോ​ദ് ഭ​വ​ന​ത്തി​ൽ മ​ണി​യ​ൻ മ​ക​ൻ വി​നോ​ദിനെ(32)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

അ​ടൂ​ർ: മൂ​ന്നു വ​യ​സുകാ​രി​യെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ച​ കേസിൽ പ്ര​തി​ക്ക് നൂ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ പു​ന്ന​ല വി​ല്ലേ​ജി​ൽ ക​ട​യ്ക്കാ​മ​ൺ വി​നോ​ദ് ഭ​വ​ന​ത്തി​ൽ മ​ണി​യ​ൻ മ​ക​ൻ വി​നോ​ദിനെ(32)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. അ​ടൂ​ർ ഫാസ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജി സ​മീ​ർ. എ ആണ് ​ശി​ക്ഷ വി​ധി​ച്ചത്.

Read Also : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

പ്ര​തി തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം ര​ണ്ട് വ​ർ​ഷം കൂ​ടി അ​ധി​കം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2021-ൽ ​അ​ടൂ​ർ സി​ഐ ആ​യി​രു​ന്ന ടി.​ഡി. പ്ര​ജി​ഷാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ പ​തി​നെ​ട്ട് രേ​ഖ​ക​ളും പ​തി​നെ​ഴ് സാ​ക്ഷി​ക​ളെ​യും കോടതിയിൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button