കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. അതൃശ്ശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിൽ നിരവധി പരിക്കുകളുള്ളതായി എം.എൽ.എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കൽ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നതായി സജി ജോസഫ് വ്യക്തമാക്കി.
Read Also : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തി, പ്രായശ്ചിത്ത കർമ്മങ്ങൾ ആരംഭിച്ചു
ഇന്നലെ ആനയെ തുരത്താനായി പടക്കം പൊട്ടിച്ചിരുന്നു. ഇതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് ജോസ് വഴിയിൽ വീണുപോയതാകാമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, ഇന്നലെ ഉളിക്കൽ ടൗണിനെയും പരിസരമേഖലയെയും വിറപ്പിച്ച കാട്ടാന കർണാടക വനത്തിലേക്ക് തന്നെ മടങ്ങിപ്പോയതായാണ് നിഗമനം. രാവിലെ വനപാലകരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചത്.
Post Your Comments