എറണാകുളം നേര്യമംഗലത്ത് കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. . കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആൻമേരിയാണ് മരിച്ചത്.
സഹപാഠിയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ നീണ്ടപാറ ചെമ്പൻകുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ കോതമംഗലം അടിവാട് സ്വദേശിയായ അൽത്താഫ് കോതമംഗലം മാർ ബസേലിയോസ് മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments