
ന്യൂഡല്‍ഹി: 5,000 വര്‍ഷമായി ‘ഭാരതം’ ഒരു മതേതര രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘ഐക്യത്തോടെ നിലകൊള്ളാന്‍ രാജ്യം അന്നേ ആഹ്വാനം ചെയ്തിരുന്നുവെന്നും ലോകത്തിന് മുന്നില്‍ ഏറ്റവും മികച്ച മാതൃകയായിരുന്നു ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ആര്‍.എസ്.എസ് കാര്യവാഹക് രംഗ ഹരിയുടെ ‘പൃഥ്വി സൂക്ത-ആന്‍ ഓഡ് ടു മദര്‍ എര്‍ത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചതായി പരാതി
‘നമ്മുടെ 5000 വര്‍ഷം പഴക്കമുള്ള സംസ്‌കാരം മതേതരമാണ്. ലോകം മുഴുവന്‍ ഒരു കുടുംബമാണ്. ഇത് നമ്മുടെ വികാരമാണ്. ഇതൊരു സിദ്ധാന്തമല്ല, അത് അറിയുക, മനസിലാക്കുക. തുടര്‍ന്ന് അതിനനുസരിച്ച് പെരുമാറുക. രാജ്യത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്, പരസ്പരം പോരടിക്കരുത്. നമ്മള്‍ ഒന്നാണെന്ന് ലോകത്തെ പഠിപ്പിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുക. ഇതാണ് ഇന്ത്യയുടെ നിലനില്‍പ്പിന്റെ ഏകലക്ഷ്യം’, അദ്ദേഹം പറഞ്ഞു.
Post Your Comments