KollamLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം മോഷ്ടിച്ചതായി പരാതി

ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം ഉ​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യും നാ​ല​മ്പ​ല​ത്തി​ന് പു​റ​ത്തെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ വ​ഞ്ചി​ക​ളു​മാ​ണ് ത​ക​ർ​ത്ത​ത്

ശാ​സ്താം​കോ​ട്ട: പ​ന​പ്പെ​ട്ടി ആ​ശ്ര​മം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ച്ചതായി പരാതി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ക​ഴി​ഞ്ഞാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Read Also : ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ ഒഴുകി: തെളിവുകള്‍ കണ്ടെത്തി സിബിഐ

ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം ഉ​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യും നാ​ല​മ്പ​ല​ത്തി​ന് പു​റ​ത്തെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ വ​ഞ്ചി​ക​ളു​മാ​ണ് ത​ക​ർ​ത്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ജീ​വ​ന​ക്കാ​ർ ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പുറത്ത​റി​യു​ന്ന​ത്.

ആ​റ് മാ​സം മു​മ്പും ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ൽ മ​ധു​ര സ്വ​ദേ​ശി സു​ന്ദ​ര​മൂ​ർ​ത്തി അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ലാ​യി​രു​ന്നു. ജാ​മ്യം കി​ട്ടി​യ ഇ​യാ​ൾ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ​താ​യാ​ണ് വി​വ​രം. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്റെ ചി​ത്ര​വു​മാ​യി ഇ​യാ​ൾ​ക്ക് സാ​മ്യ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button