ThiruvananthapuramLatest NewsKeralaNattuvarthaNews

നിയമന കോഴ കേസ്: അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് മൊഴി നൽകി ബാസിത്

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴ കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബാസിത് കുറ്റസമ്മതം നടത്തി. നിയമന കോഴ ഗൂഢാലോചന കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടി.

നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗം അഖില്‍ മാത്യുവിന് പണം നല്‍കിയെന്നത് കെട്ടുകഥയാണെന്നും തന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹരിദാസന്‍ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണം പരാതിയില്‍ എഴുതിച്ചേര്‍ത്തത് താനാണെന്നും ബാസിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button