പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിനു സമീപം ഉപേക്ഷിച്ചത് ആസാം സ്വദേശികളാണെന്ന് സൂചന. പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്ത് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബിഗ്ഷോപ്പറില്‍ ആക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 5.30-ന് ആണ് സംഭവം. തുടർന്ന്, പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മേതലയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ലഭിച്ചത്.
ഏകദേശം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഞായറാഴ്ചയ്ക്കു ശേഷം കമ്പനിയിലേക്ക് ചെന്നിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ച സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കമ്പനി ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികൾ നാട്ടിലേക്ക് കടന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments