Kerala

പാലക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

ഇന്നു രാവിലെ കുഞ്ഞിന് പാൽ കൊടുത്ത് ഉറക്കി കിടത്തിയതിനു ശേഷമാണ് സംഭവം

മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം. എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

ഇന്നു രാവിലെ 6.15നാണ് സംഭവം. ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളാണ്. രാവിലെ മുലപ്പാല്‍കൊടുത്ത് കുഞ്ഞിനെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞിനെ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button