ബിഹാർ: അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ബിഹാർ പൊലീസിന്റെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍സ് ചെയ്തു. രക്തം വാർന്ന് കിടന്ന മൃതദേഹം ഫകുലിയിലെ ധോനി കനാൽ പാലത്തിൽ നിന്നാണ് വലിച്ചെറിഞ്ഞത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഒരാളുടെ രക്തത്തിൽ കുളിച്ച മൃതദേഹം രണ്ടു പോലീസുകാർ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയിൽ കാാണാം.
പ്രായമായ ഒരാൾ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങൾ റോഡിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനയക്കാൻ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങൾ കനാലിലേക്കെറിഞ്ഞതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു.
Post Your Comments