Latest NewsKeralaMollywoodNewsEntertainment

അക്രമം സമം സി.പി.എം എന്ന് വരുത്താൻ നന്നായ് മെനക്കെടുന്നുണ്ട് ചാവേർ: കുറിപ്പ്

കാണാതിരിക്കരുത് ചാവേർ

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേർ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്രമം സമം സിപിഎം എന്ന് വരുത്താൻ ചാവേർ നന്നായി മെനക്കെടുന്നുണ്ടെന്ന് മാധ്യമപ്രവർത്തകൻ പ്രേംകുമാർ.

കുറിപ്പ് പൂർണ്ണ രൂപം

കാണാതിരിക്കരുത് ചാവേർ.
ദുനിയാവിലുള്ള കോടാനുകോടി ജീവികളിൽ ദുർബലമായ സംഭവമാണ് മനുഷ്യർ.
പത്തുമാസമെങ്കിലും പാലുകുടിക്കണം; പത്തുകൊല്ലമെങ്കിലും അച്ഛനമ്മ കൂടെ വേണം.
ആയുധമേന്തിയന്നു മുതലാണവർ മറ്റുള്ളവരെ ‘ജയിക്കാൻ’ തുടങ്ങിയത്.

read also: വെറുംവയറ്റില്‍ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യൂ!! ഗുണങ്ങൾ അനുഭവിച്ച് അറിയൂ

പക്ഷേ,
ആയുധമേന്തുന്ന മനുഷ്യർ നിസ്സഹായരാവുകയാണെന്നതൊരു നേര്.
ദേശത്തിന്റെ, ഗോത്രത്തിന്റെ, മതത്തിന്റെ, ജാതിയുടെ പാർട്ടിയുടെയൊക്കെ പേരിൽ സഹജീവികൾക്കെതിരെ
ആയുധമേന്തുന്ന മനുഷ്യർ ചാവേറുകൾ.
അവരെക്കാൾ നിസ്സഹായരായവർ വേറെയില്ല;
അവരെക്കാൾ ദുരന്തപൂർണമായവസ്ഥ മറ്റൊന്നിനുമില്ല.

എത്രയാവർത്തിയാവിഷ്ക്കരിച്ചാലും എത്രവട്ടം കണ്ടു തീർന്നാലും മതിയാവാത്ത മനുഷ്യകഥയാണിത്.
അങ്ങനെ, അറിയാതെ പോവാനാവാത്തോരു കഥയാണ് ജോയ് മാത്യു എഴുതിയത്.
എങ്ങനെ കണ്ടാലും അനുഭവിക്കാതെ കണ്ടു തീർക്കാനാവാത്തൊരു സിനിമയാണ് ടിനു പാപ്പച്ചൻ മനോഹരമായൊരുക്കിയത്.
മനസ്സിൽ മായാതെ നിൽക്കുന്ന, വയലൻസിന്റെ ഗന്ധമുള്ള കാഴ്ചകളാണ് ജിന്റോ ജോർജിന്റെ കാമറ ഒപ്പിയെടുത്ത്.
നാഡിയുടെ വേരുകളെ കിരുകിരുപ്പിക്കുന്ന സംഗീതമാണ് ജസ്റ്റിൻ വർഗീസിന്റേത്.
അസാധ്യമായ പകർന്നാട്ടമാണ് കുഞ്ചാക്കോ ബോബന്റേത്.

ആസുരതയ്ക്കും ആയുധങ്ങൾക്കും ആത്മാഹുതിക്കുമിടയിൽ പെട്ടുപോവുന്ന പച്ചമനുഷ്യരെ മറക്കാനാവാത്ത പോൽ അവതരിപ്പിക്കുന്നുണ്ട് പെപ്പെയും, അർജുനും, സജിനും മനോജുമൊക്കെ. ഓരോ വേഷത്തിനും വേണ്ടി കൃത്യമായെങ്ങുനിന്നോ പിറന്നുവന്നപോൽ അഭിനേതാക്കൾ.

വല്ലാത്താഴമുള്ളോരമ്മയാണ്, സഖാവാണ് സംഗീത.
ഒരിക്കലും പ്രതീക്ഷിക്കാരീതിയിലുള്ള കിടിലൻ ട്വിസ്റ്റുകൾ.
ജീപ്പിന്റെ ബമ്പറിൽ നിന്ന് പേടിച്ചു പറക്കുന്ന പൂമ്പാറ്റയും,
പാറ്റയെ വിഴുങ്ങാൻ നിൽക്കെ ലോറിക്കടിയിൽപ്പെട്ടരയുന്ന ചുണ്ടനെലിയും,
റേഡിയോവിൽ കേൾക്കുന്ന കരുവന്നൂർ പദയാത്രയുടെ വിവരണംവരെ അതിസൂക്ഷ്മമായ ഡീറ്റെയിലിംഗ്.

പകയും പ്രണയവും പൊളിറ്റിക്‌സും പലപലടരുകളിൽ ചേർന്നുനിൽക്കുന്നൊരു…
അക്രമം സമം സി.പി.എം എന്ന് വരുത്താൻ നന്നായ് മെനക്കെടുന്നുണ്ട് ചാവേർ.
ആർ.എസ്.എസ്. സമം പാസീവ് വയലൻസെന്നും തെളിച്ചു പറഞ്ഞു വയ്ക്കുന്നുണ്ട്.
കണ്ണൂരായിട്ടും കോൺഗ്രസുകാർ വയലൻസിന്റെ പരിസരത്തൊന്നുമില്ലതാനും.
പക്ഷേ,
വയലൻസ് സമം സർവനാശമെന്ന് അതിനേക്കാൾ വ്യക്തമായനുഭവിപ്പിക്കുണ്ട് ചാവേർ.
ചാവേർ എന്ന സിനിമയെപ്പറ്റി നിങ്ങൾക്കെന്തും പറയാം;
അതൊരു ബോറൻ മേക്കിങ് ആണെന്നൊഴികെ.
കാണാതിരിക്കരുത് ചാവേർ; പൊളിറ്റിക്കലായ്
യോജിക്കാനായാലും വിയോജിക്കാനായാലും.
പ്രേംകുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button