Latest NewsNewsIndia

ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്രം

ന്യൂഡൽഹി: ഇസ്രായേൽ സംഘർഷത്തിൽ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇസ്രയേലിലെ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read Also: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍: പിടിയിലായത് കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ഇസ്രയേലിലെ സംഭവ വികാസങ്ങളിൽ ആശങ്ക വേണ്ടെന്നും എന്തുകാര്യങ്ങൾക്കും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ നടപടി: ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button