
കുളത്തൂപ്പുഴ: കോഴിക്കൂട്ടില്‍ കയറി കോഴികളെയും താറാവിനെയും തിന്ന മലമ്പാമ്പിനെ പിടികൂടി. കുളത്തൂപ്പുഴ ചോഴിയക്കോട് ഡാലി കല്ലുവീട്ടില്‍ ജോബിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. രാവിലെ ജോബിയുടെ ഭാര്യ കോഴിക്കൂട് തുറക്കാനെത്തിയെങ്കിലും കോഴികളുടെ ശബ്ദം കേള്‍ക്കാതായതോടെയാണ് ശ്രദ്ധിച്ചത്. ഈ സമയം ഒരു കോഴിയേയും താറാവിനെയും വിഴുങ്ങിയ പാമ്പ് മറ്റു രണ്ടു കോഴികളെ കൊല്ലുകയും ചെയ്തിരുന്നു.
Read Also : വിറ്റാമിൻ ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് അപകടം: ഓരോ വിറ്റാമിന്റെയും ദോഷഫലങ്ങൾ അറിയാം
പാമ്പിനെ കണ്ടതോടെ കോഴിക്കൂട് അടച്ചിട്ട ശേഷം വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിവരമറിയിക്കുകയും പാമ്പുപിടുത്തക്കാരെ ബന്ധപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് കൊച്ചുകലിങ്ക് സ്വദേശി റോയി തോമസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി മടത്തറ സെക്ഷന്‍ വനപാലകര്‍ക്ക് കൈമാറുകയായിരുന്നു.
എട്ടടിയോളം നീളമുള്ള പാമ്പ് കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തില്‍ സമീപത്തെ തോട്ടിലൂടെ എത്തിയതാവാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Post Your Comments