കൊല്ലം: വൈദ്യുതി ലൈനില്‍ വീണ ചാര് മരം മുറിച്ച് മാറ്റിയ അഗ്നിശമനാ സേനാംഗത്തിന് ഗുരുതരമായ അലര്‍ജി രോഗം. കൊല്ലം കടയ്‌ക്കല്‍ അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ റെസ്ക്യു ഓഫീസര്‍ മുഹമ്മദ് സുല്‍ഫിയുടെ ശരീരമാസകലം അലര്‍ജി കാരണം വ്രണമായ അവസ്ഥയിലാണ്.
കഴിഞ്ഞ 29 നാണ് ആഴാന്തക്കുഴിയില്‍ വൈദ്യുതി ലൈനില്‍ കൂടി ചാര് മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം മരം മുറിച്ച് മാറ്റി. എന്നാല്‍ പിന്നീട് മുഹമ്മദ് സുല്‍ഫിയുടെ മുഖത്തും കൈകളിലും അലര്‍ജി ആവുകയായിരുന്നു.
തൊട്ടാല്‍ തന്നെ ചൊറിച്ചില്‍ വരാനുള്ള സാധ്യത ഏറെയുള്ള മരമാണ് ചാര്. ഇതിന്റെ കറയില്‍ നിന്നുമാണ് അലര്‍ജി ഉണ്ടാകുന്നത്.
Post Your Comments