Latest NewsKeralaNews

മകരവിളക്ക്: അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത്

മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന്റെ സേവനം ഉണ്ടായിരിക്കുക

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീമിന്റെ സേവനം ഉറപ്പുവരുത്തി അധികൃതർ. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമാണ് ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീമിന്റെ സേവനം ഉണ്ടായിരിക്കുക. കുഴഞ്ഞുവീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്ത മിത്ര വൊളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ചർ ടീമിന്റെ പ്രവർത്തനം.

മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന്റെ സേവനം ഉണ്ടായിരിക്കുക. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ തീപിടിത്തം ഉണ്ടാവുകയാണെങ്കിൽ, അവ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്സിന്റെ സേവനം ഉണ്ടാകും.

Also Read: മൂന്നാം പാദത്തിൽ മിന്നും പ്രകടനവുമായി എൽഐസി: ഇക്കുറി വളർച്ച 94 ശതമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button