AlappuzhaLatest NewsKeralaNattuvarthaNews

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി മുഖംമൂടിധാരികളായ ഏഴംഗ സംഘത്തിന്‍റെ അതിക്രമം

പാണ്ടനാട് മുതവഴി ഊലേത്ത് റിട്ട. എയർഫോഴ്സ് ഉദ്യോസ്ഥനും, വ്യാപാരിയുമായ ടി.കെ ഗോപിനാഥൻ നായരുടെ വീട്ടിലാണ് സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തിയത്

പാണ്ടനാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി ഏഴംഗ സംഘത്തിന്‍റെ അതിക്രമം. പാണ്ടനാട് മുതവഴി ഊലേത്ത് റിട്ട. എയർഫോഴ്സ് ഉദ്യോസ്ഥനും, വ്യാപാരിയുമായ ടി.കെ ഗോപിനാഥൻ നായരുടെ വീട്ടിലാണ് സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തിയത്. വീട്ടുവളപ്പിലെ മരങ്ങൾക്കും മറ്റ് വസ്തുക്കൾക്കും സംഘം കേടുപാടുണ്ടാക്കിയതായാണ് റിപ്പോർട്ട്.

Read Also : ‘ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’: സനാതന ധർമ്മത്തെ എച്ച്.ഐ.വിയോട് ഉപമിച്ച എ രാജയുടെ പരാമർശം തള്ളി പവൻ ഖേര

കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെയായിരുന്നു ആക്രമണം. മുഖംമൂടിധാരികളായ ഏഴംഗ സംഘം ജെ.സി.ബി, ടിപ്പർ എന്നിവയുമായാണ് വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറിയത്. ശേഷം മുറ്റത്തെ മരങ്ങൾ പിഴുതുമാറ്റുകയും, പൈപ്പ് തകർത്ത ശേഷം മണ്ണ് വാരി ടിപ്പറിലാക്കി കടത്തികൊണ്ടുപോകുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദമ്പതികളേയും കുട്ടികളേയും അക്രമികൾ ഭീഷണിപ്പെടുത്തി. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ ദിശ മാറ്റി വെച്ചശേഷമായിരുന്നു സംഭവം.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇവർ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ, ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button