MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്

മലപ്പുറം: ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്.

മലപ്പുറം വട്ടപ്പാറയിൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തേയ്ക്ക് സവാളയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. വട്ടപ്പാറ വളവിൽ വച്ച് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read Also : ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു: അഭിഭാഷകയ്‌ക്കെതിരേ കേസ്

ഒപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തെന്നാണ് വിവരം.

വാഹനത്തിന് അടിയിൽപ്പെട്ട ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button