Latest NewsNewsInternational

സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര്‍ കൊല്ലപ്പെട്ടു

സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര്‍ കൊല്ലപ്പെട്ടു

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വര്‍ണ ഖനിയില്‍ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 500ഓളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. മാസങ്ങളോളം മണ്ണിനടിയില്‍ കുടുങ്ങിയ ഇവര്‍ പട്ടിണി മൂലമോ നിര്‍ജ്ജലീകരണം മൂലമോ ആകാം മരിച്ചതെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Read Also: ബോംബ് കുഴിബോംബ് സ്ഫോടനം : ആറ് സൈനികർക്ക് ഗുരുതര പരിക്ക്

വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ചില ഖനിത്തൊഴിലാളികളുടെ പക്കല്‍ നിന്ന് ലഭിച്ച ഒരു മൊബൈല്‍ ഫോണില്‍ നിരവധി മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകള്‍ ഉണ്ടായിരുന്നുവെന്ന് ആക്ഷന്‍ ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിന്റെ വക്താവ് സബെലോ എംഗുനി പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. 26 പേരെ രക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം എത്ര മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വക്താവ് ബ്രിഗ് സെബാറ്റ മോക്വാബോണ്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ അനധികൃത ഖനനം സാധാരണമാണ്. കമ്പനികള്‍ ലാഭകരമല്ലാത്ത ഖനികള്‍ അടച്ചുപൂട്ടുകയും ഖനിത്തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ അനധികൃതമായി അവയില്‍ പ്രവേശിച്ച് അവശേഷിക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. രണ്ട് മാസം മുമ്പ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികള്‍ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. അനധികൃത ഖനിത്തൊഴിലാളികളുടെ വലിയ ഗ്രൂപ്പുകള്‍ ലാഭം മാത്രം ലക്ഷ്യമിട്ട് മാസങ്ങളോളം ഖനിയില്‍ തുടരാറുണ്ട്. ഈ സമയം അവര്‍ ഭക്ഷണം, വെള്ളം, ജനറേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഒപ്പം കൊണ്ടുപോകുകയാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button