CricketLatest NewsNewsSports

കുറ്റം മുഴുവൻ ബിരിയാണിക്ക്! ദിവസവും ഹൈദരാബാദ് ബിരിയാണി കഴിച്ചതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് പാക് താരം ഷദാബ് ഖാൻ

ലോകത്തിലെ തന്നെ മികച്ച ബിരിയാണികളിൽ ഒന്നാണ് ഹൈദരാബാദ് ബിരിയാണി. ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞവർക്ക് മറ്റൊരു ബിരിയാണിയും ഹൈദരാബാദ് ബിരിയാണിക്കൊപ്പം എത്തില്ലെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, രുചിയുടെ കലവറയായ ഈ ഹൈദരാബാദ് ബിരിയാണിയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ താരം ഷദാബ് ഖാൻ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. ഐസിസി ലോകകപ്പ് 2023 ന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തിൽ തോറ്റിരുന്നു. ഇതിന് കാരണം ഹൈദരാബാദ് ബിരിയാണി ആണ് എന്നാണ് ഷദാബ് ഖാന്റെ വാദം.

‘ഞങ്ങൾ ദിവസവും ഹൈദരാബാദി ബിരിയാണി കഴിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഫീൽഡിൽ അൽപ്പം മന്ദഗതിയിലായത്. മറ്റൊന്നുമല്ല ഞങ്ങൾ തോൽക്കാൻ കാരണം’, പാക് താരം പറഞ്ഞു.

അതേസമയം, ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഓസീസ് വിജയിച്ച് കയറിയത്. ഓസ്ട്രേലിയ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാൻറെ പോരാട്ടം 337 റൺസിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 351 റൺസെടുത്തത്. ഓസ്‌ട്രേലിയ്ക്കായി ഗ്ലെൻ മാക്സവെൽ (71 പന്തിൽ 77), കാമറൂൺ ഗ്രീൻ (40 പന്തിൽ 50) എന്നിവർ അർധ സെഞ്ചുറി നേടി. ബാബർ പരിക്കേറ്റ് പുറത്തായത് ടീമിനെ തളർത്തി. ഇഫ്തിക്കർ അഹമ്മദ് (83), മുഹമ്മദ് നവാസ് (50) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത് ലാബുഷൈൻ ബൗളിംഗിലും തിളങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button