ദുബായ്: ഷാര്‍ജയില്‍ സ്‌കൈ ബസിന്റെ പരീക്ഷണ യാത്രയില്‍ പങ്കെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. യുഎസ് ടെക്നോളജിയുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ യാത്ര നടത്തിയത്.
സ്‌കൈ ടെക്നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുഎസ് സ്‌കൈയുമായി ചേര്‍ന്ന് ഗഡ്കരി നിരവധി ചര്‍ച്ചകള്‍ നടത്തി.
സ്‌കൈ മൊബിലിറ്റി മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുകയും നഗരവാസികള്‍ക്ക് കാര്യക്ഷമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. എലവേറ്റഡ് റെയില്‍ കേബിള്‍ സംവിധാനം ഭൂവിനിയോഗം കുറയ്ക്കുകയും രാജ്യത്തെ മൊബിലിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ചിലവുകള്‍ കുറയ്ക്കാനും സ്‌കൈ ബസിലൂടെ സാധിക്കും.
Post Your Comments