KeralaLatest NewsNews

പിഴ നടപടികളുടെ എണ്ണം കുറഞ്ഞു, അസി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍: സംഭവം കേരളത്തില്‍

കോഴിക്കോട്: പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ സസ്‌പെന്‍ഷന്‍. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് റീജ്യണല്‍ ഓഫീസിലെ എ.എം.വി.ഐ രഥുന്‍ മോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Read Also: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്! പിഴ നൽകേണ്ടത് കോടികൾ

ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുന്‍ മോഹന്റെ സസ്‌പെന്‍ഷന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എ.എം.വി.ഐ രഥുന്‍ മോഹന്‍ 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 110, 162, 200 കേസുകള്‍ (ഇ-ചലാനുകള്‍) മാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്നാണ് സസ്‌പെന്‍ഷന് കാരണമായി പറയുന്നത്.

ഏപ്രിലില്‍ 213 ഇ-ചലാനുകള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്ന് വിലയിരുത്തി രഥുന്‍ മോഹന് മെമ്മോ നല്‍കി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന വിശദീകരണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് അയച്ചു. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ യഥാക്രമം 200, 185 ഇ-ചലാനുകള്‍ മാത്രമേ തയ്യാറാക്കിയുള്ളൂവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും അറിയിച്ച് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button