രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271(1)(സി), 270 എന്നിവ എൽഐസി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. മൂന്ന് മൂല്യനിർണയ വർഷങ്ങളിലായി 84 കോടി രൂപ പിഴ ഇനത്തിൽ നൽകാൻ ആദായനികുതി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 2012-23, 2018-19, 2019-20 എന്നീ അസസ്മെന്റ് വർഷങ്ങളിലെ പിഴയാണ് ഒടുക്കേണ്ടത്.
2012-13 അസസ്മെന്റ് വർഷത്തിൽ 12.61 കോടി രൂപയും, 2018-19-ൽ 33.82 കോടി രൂപയും, 2019-20-ൽ 37.58 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവ ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു. 1956-ൽ 5 കോടി രൂപ പ്രാരംഭ മൂലധനമുള്ള എൽഐസിക്ക് 2023 മാർച്ച് 31 വരെ 40.81 ലക്ഷം കോടി രൂപ ലൈഫ് ഫണ്ടുമായി 45.50 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.
Also Read: ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല: പരിഹസിച്ച് നടൻ ഹരീഷ് പേരടി
Post Your Comments