ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയതില്‍ ന്യായീകരിച്ച് എം.എം മണി എംഎല്‍എ രംഗത്ത് എത്തി. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഉടുമ്പന്‍ചോല താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെ ഹീനമായ ലൈംഗികാധിക്ഷേപവും എംഎല്‍എ നടത്തി. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ഇനിയും അധിക്ഷേപം നടത്തുമെന്നുമാണ് അസഭ്യ വര്‍ഷത്തെ ന്യായീകരിച്ചുകൊണ്ട് എം.എം മണി പ്രതികരിച്ചിരിക്കുന്നത്.
Read Also: നടി അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
‘പണപ്പിരിവിന് വേണ്ടി തോന്നിവാസം ചെയ്താല്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നം ഉണ്ടാവില്ല. ഓട്ടോറിക്ഷ ഓടിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് വേട്ടയാടുകയാണ്. 3000 രൂപയാണ് ഒരു ഓട്ടോക്കാരന് ഫൈന്‍ ഇട്ടത്. അങ്ങനെ ചെയ്തതു കൊണ്ടാണ് അയാളെ അധിക്ഷേപിച്ചത്. ഇനിയും അധിക്ഷേപിക്കും. അധിക്ഷേപിക്കുക മാത്രമല്ല, എന്തൊക്കെ ചെയ്യാവോ അതെല്ലാം ചെയ്യും. ജനങ്ങള്‍ക്ക് നേരെ നടപടി എടുത്തിട്ട് പിണറായി വിജയന്റെ പേര് പറയുക. ഇത് രാഷ്ട്രീയക്കളി ആണ്’- എം.എം മണി പറഞ്ഞു.
‘ആര്‍ടിഒ ആയാലും ജോയിന്റ് ആര്‍ടിഒ ആയാലും റവന്യൂ ഉദ്യോഗസ്ഥനായാലും കളക്ടറായാലും ചീഫ് സെക്രട്ടറി ആയാലും മര്യാദകേട് കാണിച്ചാല്‍ ശക്തമായി എതിര്‍ക്കും. നികുതിപിരിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങന്‍മാരെയും ഒക്കെ കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ? ഞങ്ങള്‍ രാഷ്ട്രീയം എടുത്താല്‍ നീയൊന്നും പിന്നെ ഇവിടെ ജീവിക്കില്ല’- എന്നായിരുന്നു എം.എം മണിയുടെ വിവാദ പ്രസംഗം.
Post Your Comments