നടിയും മോഡലുമായ അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനു പിന്നാലെയാണു നടപടിയെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ആറു വര്‍ഷത്തേക്കാണു നടപടി.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ അര്‍ച്ചനയെയും അച്ഛനെയും പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
READ ALSO: പ്രീമിയം സെഗ്മെന്റിൽ കിടിലൻ ലാപ്ടോപ്പുമായി ഏസർ, പ്രധാന സവിശേഷതകൾ അറിയൂ
രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലാത്തയാളായിട്ടും അര്‍ച്ചനയെ വിശ്വസിക്കുകയായിരുന്നു പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. എല്ലാ ആദരവും നല്‍കുകയും ഹസ്തിനപൂരില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു വേണ്ടി പണിയെടുത്ത പ്രവര്‍ത്തകരോട് പോലും മോശമായി പെരുമാറിയെന്ന നിരവധി പരാതികൾ പാർട്ടിയ്ക്ക് ലഭിച്ചുവെന്നും കോൺഗ്രസ് വക്താവ് പറയുന്നു
Post Your Comments