KeralaLatest NewsNews

ആങ്ങള ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് എം.എം മണി

ഇടുക്കി: കേന്ദ്ര നയങ്ങള്‍ക്ക് എതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെതെന്ന് എം.എം മണി പറഞ്ഞു.

Read Also: കിലോയ്ക്ക് 29 രൂപ: സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു

‘മുന്‍പ് കോണ്‍ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തന്‍ കഴിയൂ. സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’, എം.എം മണി വിമര്‍ശിച്ചു.

കേന്ദ്ര അവഗണനയ്ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം എല്‍ എമാരും എല്‍എഡിഎഫ് എംപി മാരും ഡല്‍ഹി ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തും. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button