തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കെഎസ്ഇബി. തീവ്ര മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Read Also: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്! പിഴ നൽകേണ്ടത് കോടികൾ
കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുതെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകുമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.
Read Also: ന്യൂസ് ക്ലിക്കിന് എതിരെയുള്ള നടപടിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍
Post Your Comments