
കണ്ണൂര്‍: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി കൊത്തേന്റവിട ഹൗസില്‍ കെ.വി ഫൈസല്‍ ( 34 ) തയ്യില്‍ മരക്കാര്‍ കണ്ടി സമീല്‍ ക്വാട്ടേഴ്സില്‍ സിയാദ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തലശേരി നഗരസഭയിലെ കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയിലെ സൈദാര്‍ പള്ളിയില്‍ ആണ് സംഭവം. കെ എല്‍13 എ.ഡബ്ള്യൂ 7436 സ്കൂട്ടറിലാണ് കഞ്ചാവ് കടത്തിയത്.
Read Also : സനാതന ധര്‍മ്മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങള്‍: വ്യക്തമാക്കി യോഗി ആദിത്യനാഥ്
തലശ്ശേരി എസ് ഐ സജേഷ് സി.ജോസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, വാഹന പരിശോധന നടത്തുകയായിരുന്നു. സീമാന്ധ്രയിലെ രാജമുണ്‍ഡ്രിയില്‍ നിന്ന് സ്കൂട്ടറില്‍ കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടുകൂടിയത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെയും കഞ്ചാവും കോടതിയില്‍ ഹാജരാക്കി.
Post Your Comments